May 26, 2026

യാക്കോബായ സഭ മലബാര്‍ ഭദ്രാസനം പ്രതിഷേധ ദിനം ആചരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
 
മീനങ്ങാടി : യാക്കോബായ സുറിയാനി  സഭയുടെ പ്രധാന പള്ളികളിലേയ്ക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നതിന് എതിരായും വിശ്വാസികളുടെ അന്ത്യോഖ്യാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനും എതിരായും നാളെ (ഞായറാഴ്ച) പ്രതിഷേധ ദിനം ആചരിക്കുവാനും അന്ത്യോക്യാ സംഹാസനത്തോടുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാ യാത്ര നടത്തുമെന്നും മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് അറിയിച്ചു. മീനങ്ങാടി അരമനയില്‍ ചേര്‍ന്ന വൈദീകരുടേയും കൗണ്‍സില്‍ അംഗങ്ങളുടേയും ഭക്തസംഘടനാ ഭാരവാഹികളുടേയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത്, വര്‍ക്കിംഗ് സെക്രട്ടറി ജോസഫ് പള്ളിപ്പാട്ട്, വൈദീക സെക്രട്ടറി ഫാ. ജോര്‍ജ്ജ് കവുങ്ങുംപള്ളിയില്‍, ഭദ്രാസന ജോ. സെക്രട്ടരി കുര്യാക്കോസ് ആടുകാലില്‍, കെ.പി. തോമസ്, ടി.വി. സജീഷ്, ജോബിഷ് പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news