April 27, 2026

ദേശീയ പാത 766 ലെ സഞ്ചാരസ്വതന്ത്ര്യം:കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം സി.പി.ഐ

0
By ന്യൂസ് വയനാട് ബ്യൂറോ
.
ബത്തേരി: ദേശിയ പാത 766 ലെ സഞ്ചാരസ്വതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സി.പി.ഐ.ജില്ലാ എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിനുള്ളില്‍ വന്യമൃഗസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച മേല്‍പ്പാല നിര്‍മ്മാണം യഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും തയ്യറാവണമെന്നും യോഗം ആവശ്യപ്പെട്ടു.  ബത്തേരിയില്‍ യുവജന കൂട്ടയ്മ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവും സി.പി.ഐ.പ്രഖ്യാപിച്ചു. യോഗത്തില്‍ അഡ്വ.കെ. ഗിവര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി,ഇ.ജെ. ബാബു, സി.എസ്.സ്റ്റാന്‍ലിന്‍, ജോണി മറ്റത്തിലാനി, എം.വി.ബാബു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *