May 2, 2024

ബത്തേരിയിലെ സമരാഗ്നി പതിനായിരങ്ങളുടെ പ്രതിഷേധ ജ്വാലയായി

0
Img 20191001 Wa0606.jpg
ബത്തേരി: വയനാടന്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ആവശ്യവുമായി യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പതിനായിരങ്ങളാണ് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരപന്തലിലേക്ക് ഒഴുകി എത്തുന്നത്. ഇന്നലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ സമരത്തിന് പിന്തുണ അറിയിച്ച് ബത്തേരി ടൗണില്‍ പ്രകടനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ബത്തേരിയിലെത്താന്‍ സൗജന്യയാത്രയാണ് ജില്ലയിലെ ബസുടമകള്‍ ഒരുക്കിയത്. കോരിച്ചൊരിഞ്ഞ മഴ അവഗണിച്ചാണ് മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ഥികള്‍ ടൗണില്‍ അണിനിരന്നത്. ഇതിനിടെ പ്രതിഷേധം ശക്തമാകുമ്പോഴും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട് സമരക്കാര്‍ക്ക്. എന്‍എച്ച് 766 ലെ സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണ്ണമായി നിലനിര്‍ത്തുന്നതുവരെ സമരവുമായി മുമ്പോട്ട് പോവുമെന്നാണ് ആക്ഷന്‍ കമ്മറ്റി പറയുന്നത്. ഇന്നലെ വയനാട്ടില്‍ നിന്നുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം രാഹുല്‍ഗാന്ധി എം.പിയുമായി ഡല്‍ഹിയില്‍ വച്ച് സംസാരിച്ചു. ഒക്‌ടോബര്‍ നാലിന് അദേഹം സമരപന്തലിലെത്തും. വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഇന്നലെ ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തി. ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ദേശീയപാതയില്‍ ഉപവാസം നടത്താനാണ് സമരസമിതിയുടെ തീരുമാനം. വിവിധ സംഘടനകളെയും പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഇന്നലെ 
എം.കെ.സോമന്‍ വൈത്തിരി, സിസ്റ്റര്‍ എസ്തര്‍, വര്‍ഗ്ഗീസ്, സുപ്പി കല്ലങ്കോടന്‍, കെ.കെ.ഹസീഫ, അഷ്‌റഫ് പൊഴുതന, ഉസ്മാന്‍ പഞ്ചാര, ബിന വിജയന്‍, മാത്യു മത്തായി, മുഹമദ് സിയാസ്, ജയന്‍, പി.ജി ആനന്ദ് കുമാര്‍, ശ്രിനിവാസന്‍, പി. ഗഗാറിന്‍, വിജയന്‍ ചെറുകര, സി.കെ സഹദേവന്‍, പി.പി.അയ്യൂബ്, കെ.എല്‍ പൗലോസ്, റോയി വര്‍ഗ്ഗീസ്, വി.ഉഷാകുമാരി, വത്സന്‍ തോട്ടമൂല, പ്രദീഷ് വെള്ളച്ചാല്‍, ബേബി വര്‍ഗ്ഗീസ്, എന്‍.ഡി. അപ്പച്ചന്‍, എന്‍.ഫാരിസ്, ഫാ.ലിബിഷ്,ഇ.ജോര്‍ജജ്, പരമേശരന്‍, സുനില്‍, ടി. നാസര്‍, അഡ്വ.സതിഷ് പൂതിക്കാട്, മൊയ്തിന്‍ കുറുക്കോളി, എം.എസ്.വിശ്വനാഥന്‍, അഭിജിത്ത്, എം.എ.വര്‍ഗീസ്, എന്‍.ഗംഗാധരന്‍, ഉമ്മര്‍ കൂട്ടാട്ടില്‍, നാരായണന്‍ നായര്‍, രാജന്‍ ചിരാല്‍, ദേവനന്ദന്‍, മാളവിക, മുഹാസിന, സന്തോഷ് റിജോഷ്, വിദ്യാര്‍ത്ഥി സംഘടന നേതാക്കളായ അമല്‍ജോയി, അജ്‌നാ സ് അഹമ്മദ്, പി.പി ഷൈജല്‍, അഭിജിത്ത് കോലംമ്പറ്റ, വിഷ്ണു മാനന്തവാടി, ലത്തിഫ്, ബിഷാര്‍, ലയണല്‍ മാത്യു, ജഷീര്‍ പള്ളിവയല്‍, മുഹമ്മദ് ഷാഫി, എം.പി.നവാസ് തുടങ്ങിയവരും ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍, ശാന്തി പബ്ലിക്ക് സ്‌ക്കൂള്‍ ചീരാല്‍,
വിംസ് ഹോസ്പിറ്റല്‍ മേപ്പാടി, ക്ലൂണി പബ്ലിക്ക് സ്‌കൂള്‍ മൂലങ്കാവ്,
മുസ്ലിം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി, വ്യാപാരി വ്യവസായി എകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ്, നാടന്‍പതിയാന്‍ സൊസൈറ്റി നാട്ടുകഴകം മാതമംഗലം, എഫ്.സി.ഐ. വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, കേരള ജംഇയ്യത്തുല്‍ ഉലമ ബത്തേരി താലൂക്ക് കമ്മിറ്റി, വയനാട് ആയൂര്‍വേദ മെഡിക്കല്‍ റെപ്രസന്റീവ് അസോസിയേഷന്‍, രാജരാജേശ്വര കോളേജ് ഓഫ് എഞ്ചിനിയറിംഗ് സ്റ്റഡിസ് ബത്തേരി, സ്‌കൈ ബ്ലൂ അക്കാദമി ഓഫ് എവിയേഷന്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, ശ്രീനാരായണ യുപി സ്‌കൂള്‍ ഇരുളം, ടെക്‌നിക്കല്‍ വി.എച്ച്.എസി.സ്‌കൂള്‍ ബത്തേരി, ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ചീരാല്‍ മേഖല,
പൂതാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി, വ്യാപാരി വ്യവസായി എകോപന സമിതി കാക്കവയല്‍ യൂണിറ്റ്, ഓള്‍ കേരള തയ്യല്‍ തൊഴിലാളി യുണിയന്‍, 
റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍, മെഡിക്കല്‍ ഹോള്‍സെയില്‍ റെപ്രസന്റീവ് അസോസിയേഷന്‍, എല്‍.ഐ.സി.എജന്റ് ഓര്‍ഗനൈസേഷന്‍,
അസംപഷന്‍ ഹൈസ്‌ക്കൂള്‍, ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ബത്തേരി മേഖല, ഗ്രീന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ്, പബ്ലിക് മര്‍ച്ചന്റ് അസോസിയേഷന്‍ ബിദര്‍ക്കാട്, 
എസ്.ഡി.പി.ഐ.ബത്തേരി മേഖല കമ്മിറ്റി, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി, സ്വതന്ത്ര കര്‍ഷകസംഘം റിപ്പണ്‍ കടച്ചിക്കുന്ന് യൂണിറ്റ്, വ്യാപാരി വ്യവസായി എകോപന സമിതി മേപ്പാടി യൂണിറ്റ്, മാര്‍ ബസ്സേലിയോസ് യു.പി.സ്‌കൂള്‍ കോളിയാടി, നൂല്‍പ്പുഴ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി, ബ്രദേഴ്‌സ് ക്ലബ്ബ് വെള്ളച്ചാല്‍,
കര്‍ഷക സംഘം ബത്തേരി എരിയ കമ്മിറ്റി തുടങ്ങിയവയുടെ പ്രതിനിധികളും അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *