April 27, 2026

ബത്തേരിയിലെ സമരം: മാനന്തവാടി എം.എൽ.എ. നിലപാട് വ്യക്തമാക്കണമെന്ന് യുവമോർച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെിരെ
വയനാട്ടിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സമരരംഗത്ത് കൈകോര്‍ക്കുമ്പോള്‍
നിസ്സംഗത പാലിക്കുന്ന മാനന്തവാടി എംഎല്‍എ: ഒ.ആര്‍ കേളു നിലപാട് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  വയനാട്ടിലെ മറ്റ് രണ്ട് എംഎല്‍എ മാരും യാത്രാനിരോധന വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം സമരമുഖത്ത് അണിനിരക്കുമ്പോള്‍
ഉത്തരവാദിത്വമുള്ള ജനപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാനോ തന്റെ നിലപാട് വ്യക്തമാക്കാനോ സാധിക്കാത്ത മാനന്തവാടി എംഎല്‍എ തികഞ്ഞ പരാജയമാണെന്നും യോഗം കുറ്റപ്പെടുത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് പെരിഞ്ചോല അധ്യക്ഷത വഹിച്ചു, ഷിബു തോല്‍പ്പെട്ടി,  ദിലീപ് കണിയാരം, വൈശാഖ് തലപ്പുഴ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *