April 26, 2026

മഞ്ഞപ്പിത്തം: പ്രതിരോധ പ്രവർത്തനങ്ങളുമായി വിസ്ഡം സ്റ്റുഡന്റ്സ്

0
IMG-20191002-WA0572.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: മാനന്തവാടി ഗവ: എഞ്ചിനിയറിംഗ് കോളേജിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ  പേരിയ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് സമീപ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾ വിസ്ഡം സ്റ്റുഡന്റ്സ് GECW യൂണിറ്റ് ന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസത്തിലൊരിക്കൽ തുടർച്ചയായി ക്ലോറിനേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാലേ പ്രദേശത്തെ പകർച്ചവ്യാധി വ്യാപനം തടയാനാവുകയൊള്ളൂ എന്ന സാഹചര്യത്തിൽ  വിസ്ഡം സ്റ്റുഡന്റ്സ് കാമ്പസ് യൂണിറ്റ്  ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വരികയായിരുന്നു. സോഷ്യൽ സർവ്വീസ് സ്കീം സംസ്ഥാന കോർഡിനേഷൻ കമ്മറ്റി അംഗം മുഹമ്മദ് അസ്ലം പി.പി. ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *