August 13, 2026

ലഹരിവിരുദ്ധ ക്യാമ്പസ് പരിശീലന പരിപാടി ഒക്ടോബർ 12 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ

    കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 12,13 തിയ്യതികളില്‍ മദ്യത്തിനും, മയക്കുമരുന്നിനും, മറ്റ് ലഹരിവസ്തുക്കള്‍ക്കുമെതിരെ രണ്ട് ദിവസത്തെ ലഹരിവിരുദ്ധ ക്യാമ്പസ് പരിശീലനം നടത്തുന്നു.പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ നടത്തുന്ന പരിശീലനത്തില്‍    ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തിലും,  എക്‌സൈസ്, പോലീസ്, ആരോഗ്യ വകുപ്പുകള്‍ നല്‍കുന്ന ക്ലാസ്സുകളും നടക്കും. ക്യാമ്പസുകളില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 12 ന് രാവിലെ 9.30 ന്  പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ എത്തണമെന്ന് പച്ചപ്പ് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *