May 30, 2026

നിരാഹാര സമരം നടത്തിയ സമര ഭടന്മാരെ അനുമോദിച്ചു.

0
IMG-20191014-WA0386.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:നാഷണൽ ഹൈവേ 766 ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ യുവജന കൂട്ടായ്‌മ 12 ദിവസം  നടത്തിയ നിരാഹാര സമരത്തിൽ പങ്കെടുത്ത 13 യുവജന നേതാക്കളെ മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.നിരാഹാര സമരത്തിൽ പങ്കെടുത്ത സമര നേതാക്കളായ അഡ്വ.രാജേഷ് കുമാർ,,സി കെ മുസ്തഫ, ലിജോ ജോണി,സിനീഷ് വാകേരി,സഫീർ പഴേരി,പ്രശാന്ത് മലവയൽ,അസീസ് വേങ്ങൂർ,റിനു ജോണ്,സംഷാദ് പി,ഹാരിസ് ബനാന,എം ശ്രീജിത്ത് എന്നിവർക്ക്  മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എ അസൈനാർ സ്വാഗതം പറഞ്ഞു.അബ്ദുള്ള മാടക്കര, സി കെ ഹാരിഫ്,വി ഉമ്മർഹാജി, കണക്കയിൽ മുഹമ്മദ്, കെ അഹമ്മദ് കുട്ടി,കെ പി അഷ്കറലി,ആരിഫ് തണലോട്ട്,ഷബീർ അഹമ്മദ്,ടി അവറാൻ,മൊയ്‌ദീൻ കരടിപ്പാറ,മുസ്തഫ ചീരാൽ,ഇബ്രാഹിം തൈതൊടി,കണ്ണിയൻ അഹമ്മദ് കുട്ടി,സമദ് കണ്ണിയൻ,റഫീക് കരടിപ്പാറ, ബാനു പുളിക്കൽ, ശിഫാനത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *