April 26, 2026

പനി മുർഛിച്ച് ഒന്നര വയസ്സുകാരി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഒന്നര വയസ്സുകാരി പനി ബാധിച്ചു മരിച്ചു.
മാനന്തവാടി: ഒന്നര വയസ്സുകാരിയായ പട്ടികവർഗ്ഗ ബാലിക പനി മൂർഛിച്ച് മരിച്ചു. വെള്ളമുണ്ട ആലഞ്ചേരി പുല്ലോറ   ശ്രീധരന്റെയും ശ്രീജയുടെയും ഇളയ മകളാണ് മരിച്ചത്. രണ്ട് ദിവസമായി പനി ബാധിച്ച് ചികിൽസയിലായിരുന്നു. പനി മൂർഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച  ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് അയച്ചു. കോഴിക്കോട്ടേക്ക് പോകും വഴി ചുരത്തിൽ വാഹനത്തിലാണ് മരിച്ചത്. തുടർന്ന് വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം ചെയ്ത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാത്രി  വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഏക സഹോദരൻ ആദിത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *