April 26, 2026

പനമരത്തും കൽപ്പറ്റ വെള്ളാരംകുന്നിലും പെരുമ്പാമ്പിനെ പിടികൂടി.

0
IMG-20191016-WA0416.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പനമരം ചെറിയ പുഴക്ക് സമീപവും  കൽപ്പറ്റ വെള്ളാരം കുന്നിൽ ഗവൺമെന്റ് കോളേജിന് സമീപവും പെരുമ്പാമ്പിനെ പിടികൂടി. പനമരം ചെറിയ പുഴയിൽ ചൂണ്ട ഉപയോഗിച്ച്  മീൻ പിടിക്കാൻ പോയ യുവാവാണ് പെരുമ്പാമ്പിനെ കണ്ടത്. ഇയാൾ വിവരമറിയിച്ചതനുസരിച്ച് പനമരം സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങൾ എത്തി പാമ്പിനെ പിടികൂടി വനം വകുപ്പധികൃതർക്ക് കൈമാറി.

     കൽപ്പറ്റ വെള്ളാരം കുന്നിൽ ഗവൺമെന്റ് കോളേജിന് സമീപം എസ്റ്റേറ്റ് തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.പിന്നീട് പ്രദേശ വാസിയായ നിയാസ് എന്ന യുവാവാണ് പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിൽ ഏൽപ്പിച്ചത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *