April 28, 2024

വായ്പ സ്വീകരിക്കുന്നതു പോലെ തിരിച്ചടവും ജനങ്ങൾ ശീലമാക്കണമെന്ന് ബാങ്കേഴ്സ് ക്ലബ്ബ് .

0
Img 20191016 Wa0236.jpg
കല്‍പ്പറ്റ: രാജ്യത്തെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരുടെ അധ്വാനം ജനങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് ബാങ്കേഴ്‌സ് ക്ലബ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 12 മണിക്കൂറിലധികം തങ്ങള്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്തിട്ടും പൊതുജനങ്ങളടക്കമുള്ളവര്‍ തങ്ങളെ കുറ്റക്കാരെന്ന രീതിയിലാണ് നോക്കിക്കാണുന്നത്. ബാങ്കുകളില്‍ നിന്നെടുക്കുന്ന ലോണുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ബാങ്ക് ജീവനക്കാര്‍ നേരിടേണ്ടി വരുന്നത്. ഇതിന് പരിഹാരമാകണമെങ്കില്‍ ലോണുകളുടെ തിരിച്ചടവുകള്‍ കൃത്യമായി നടത്താന്‍ ഉപഭോക്താക്കള്‍ തയ്യറാവണം. ലോണുകള്‍ തിരിച്ചടക്കുകയെന്നത് ഉപഭോക്താവിന്റെ ചുമതലയില്‍പ്പെട്ടതാണ്. എന്നാല്‍ മിക്ക സന്ദര്‍ഭങ്ങളിലും ലോണ്‍ തിരിച്ചടവുകള്‍ മുടങ്ങുമ്പോള്‍ ബാങ്ക് ജീവനക്കാര്‍ക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരികയാണ്. ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നും ഇത് പൊതുജനം മനസിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിസ്തുലമായ പങ്ക് വഹിക്കുന്നവരാണ് ബാങ്ക് ജീവനക്കാര്‍. കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബാങ്ക് ജീവനക്കാരുടെ അഭിപ്രായം പരിഗണിക്കാതെയും വസ്തുതകള്‍ മനസിലാക്കാതെയും പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നത് തങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും ബാങ്ക് ജീവനക്കാര്‍ ബലിയാടാക്കപ്പെടുകയാണ് ചെയ്യാറ്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ വസ്തുത മനസിലാക്കി പെരുമാറാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ്   വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.യു.ബാലകൃഷ്ണൻ,
പി.എം രാജഗോപാല്‍, സെക്രട്ടറി ആര്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *