October 19, 2026

യുണൈറ്റഡ് എഫ്.സി. ടീം പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും 19-ന് പിണങ്ങോട്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
യുണൈറ്റഡ് എഫ്.സി. ടീം
 പ്രഖ്യാപനവും ജേഴ്‌സി പ്രകാശനവും
ടൗൺ ടീം പിണങ്ങോടിന്റെ ഫുട്ബാൾ പ്രൊമോഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കളി മികവുകൊണ്ട് പ്രശസ്തിയാർജ്ജിച്ച ജില്ലാ ഫുട്ബോൾ ലീഗ്  ബി ഡിവിഷൻ ക്ലബ്ബ് യുണൈറ്റഡ് എഫ് സിയുടെ ഉടമസ്ഥാവകാശം ഇനി പിണങ്ങോടിന് സ്വന്തം.  ടീം പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം   വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  പി എം നാസർ അവർകളുടെ അദ്ധ്യക്ഷതയിൽ  മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും  ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫുട്ബാളറും  ആർ. ആർ.ആർ.എഫ്. .  കമാണ്ടന്റുമായ  യു. ഷറഫലി  19. ന് വൈകുന്നേരം 6.30 ന്  നിർവ്വഹിക്കും. . തുടർന്ന് എം.ടി.വ്ളോഗ്  മുജീബ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുന്നു.  പ്രസ്തുത പരിപാടിയിൽ വച്ച് വയനാടൻ ഫുട്ബോളിന് ആത്മ സമർപ്പണം കൊണ്ട് ഉയർച്ചയുടെ പടവുകളിലേക്ക് വയനാടൻ യുവതയെ കൈപിടിച്ചുയത്താൻ പ്രയത്നിച്ച   ഫൈസൽ അരപ്പറ്റ,  മനോജ്‌,  ബൈജു, സഫറുള്ള,,  പദ്മനാഭൻ തുടങ്ങിയവരെയും  യൂട്യൂബില്‍ സ്വപ്ന തുല്യമെന്ന് പറയാവുന്ന 10 ലക്ഷം (ഒരു മില്യണ്‍) സബ്സ്ക്രൈബര്‍മാരെ നേടിയെടുത്ത എം.ടി. വ്ളോഗ്  മുജീബ് നെയും, ആരോഗ്യ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം കോച്ചായി തിരെഞ്ഞെടുത്ത  അഭിലാഷിനെയും ആദരിക്കും.. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *