April 26, 2026

ഖാഇദെ ഫൗണ്ടേഷന്റെ സ്നേഹാദരം നവംബർ 12ന്

0
IMG-20191019-WA0236.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും,  വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന എം എ മുഹമ്മദ് ജമാൽ സാഹിബിനെ ഷഷ്ടിപൂർത്തി വയനാട്ടിലെ പൗരാവലി ഖാഇദെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ 12ന് സ്നേഹാദരം എന്ന പേരിൽ ആചരിക്കുമെന്ന്    
സംഘാടകർ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു. ജമാൽ സാഹിബിനെ ആദരവേകാൻ കൽപ്പറ്റ ബൈപ്പാസിൽ തയ്യാറാക്കിയ ഖാഇദെ  മില്ലത്ത് നഗറിൽ നടക്കുന്ന സ്നേഹാദരം പരിപാടിയിൽ ഡോ: ശശി തരൂർ മുഖ്യാതിഥിയായിരിക്കും. ജില്ലയിൽ  തെരഞ്ഞെടുത്ത രണ്ടായിരത്തോളം കോളേജ് വിദ്യാർത്ഥികളുമായി ശശി തരൂർ  സംവദിക്കും. നവംബർ 12ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രമുഖ സാഹിത്യകാരൻമാരായ പെരുമാൾ മുരുകൻ, എൻപി ഹാഫിസ് മുഹമ്മദ്, ടി എ അഹമ്മദ് കബീർ എം എൽ എ,  കെ എം ഷാജി എംഎൽഎ തുടങ്ങിയവർ  പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം സി എം ജമാൽ ,പി.ഹംസ, സലിം മേമന , ഹനീഫ കെ.കെ, അസ്മത്ത് പനമരം, ഉവൈസ് കെല്ലൂർ, കാട്ടി ഖഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *