April 26, 2026

ജനകീയ മത്സ്യകൃഷി: പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു

0
IMG-20191018-WA0310.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
തരുവണ: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന
പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്ന പദ്ധതി പ്രകാരം കക്കടവ് പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വെള്ളമുണ്ട  ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി തങ്കമണി അദ്ധ്യക്ഷത വഹിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടും വിവിധ തരത്തിലുള്ള മലിനീകരണങ്ങളും അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും കാരണമായി ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു വരികയാണ്. ഇതിനൊരു പരിഹാരമായി ഫിഷറീസ് വകുപ്പ് ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ മത്സ്യ കര്‍ഷകരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വിവിധ പുഴയോരങ്ങളുമായി ബന്ധപ്പെട്ട് ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവയുടെ നേതൃത്വത്തിലാണ് പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്‌സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതിനൊപ്പം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പോഷക സുരക്ഷ ഉറപ്പ് വരുത്തി ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പിന്‍റെ തളിപ്പുഴ ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച രോഹു, മൃഗാള്‍ ഇനങ്ങളില്‍പ്പെട്ട 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ കടവില്‍ നിക്ഷേപം നടത്തുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍ഡ്രൂസ് ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ മിനി, എ ദേവകി, അനില തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം  ആത്തിക്കാബായി, സക്കീന കുടുവ, എം സി ഇബ്രാഹിം, അംഗങ്ങളായ പി കുഞ്ഞിരാമന്‍, ഇബ്രാഹിം ഹാജി, സലിം കേളോത്ത്, ഹെഡ് ക്ലാര്‍ക്ക് ടി ബിന്ദു, സി രാജു, കെ ഡി പ്രിയ, ജ്വാല രാമന്‍കുട്ടി, പി വിജയകുമാര്‍, വി എ അഗസ്റ്റിന്‍, ആന്‍റണി, രാജി ഹരീന്ദ്രനാഥ്, വി എം സ്വപ്ന, പി കെ മനോജ്, ധന്യ എടവക, ടി കെ ജ്യോസ്ന, പി എ സണ്ണി, സിജി തുടങ്ങിയവര്‍ സംബന്ധിച്ചു. അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ആഷിഖ്ബാബു സ്വാഗതവും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *