‘സാങ്കേതികവിദ്യാ കാലത്തെ സാഹിത്യം ‘: സെമിനാർ ശ്രദ്ധേയം.
സാഹിത്യ സെമിനാർ നടത്തി.
മീനങ്ങാടി: സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'സാങ്കേതികവിദ്യാ കാലത്തെ സാഹിത്യം ' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു . ചണ്ണാളി ഗവ.എൽ.പി സ്കൂളിൽ നടന്ന യോഗം മീനങ്ങാടി പഞ്ചായത്ത് അംഗം ഷാസിക ബിനു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ, ഡോ:ബാവ കെ. പാലുകുന്ന് ,വി.കെബാബുരാജ് ,ശ്രീജ സന്തോഷ്,എം.പി വാസു ,പി.എ മനോജ് എന്നിവർ പ്രസംഗിച്ചു.





Leave a Reply