വയനാട്ടിൽ ആറ് കേന്ദ്രങ്ങളിൽ പ്രത്യേക ക്ഷയരോഗ നിർണ്ണയ ക്ലിനിക്കുകൾ ആരംഭിച്ചു.
കൽപ്പറ്റ: വയനാട് ജില്ലയുടെ പിന്നോക്കാവസ്ഥയും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ക്ഷയരോഗ നിർണ്ണയത്തിനായി എല്ലാ പരിശോധനകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രീതിയിൽ ജില്ലയിലെ താലൂക്ക് ഹോസ്പിറ്റൽ ബത്തേരി , ഗവ: ഹോസ്പിറ്റൽ പുൽപ്പള്ളി., താലൂക്ക് ഹോസ്പിറ്റൽ വൈത്തിരി , ഗവ: ഹോസ്പിറ്റൽ പനമരം' മാനന്തവാടി ടി. ബീ സെൻറർ , കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ എന്നീ ആറ് സ്ഥലങ്ങളിലായി പ്രത്യേക ക്ഷയരോഗ നിർണ്ണയ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ വെച്ച് കൽപ്പറ്റ നഗരസഭാ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അജിത അജയഘോഷ് നിർവഹിച്ചു. വി.ജെ ' ജോൺസൺ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീകുമാർ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ്ടി.ബി. സെന്റർ കൺസൾട്ടന്റ് ഡോ: എം. എസ്. മനു മുഖ്യ പ്രഭാഷണം നടത്തീ. ജില്ലാ ടി.ബി. ഓഫീസർ ഡോ: പ്രിയ സേനൻ " ക്ഷയരോഗ നിർമ്മാർജ്ജനവും വയനാടും " എന്നതിനെക്കുറിച്ച് വിഷയാവതരണം നടത്തി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ആർ. യമുന, ഷഹർബാൻ സെയ്തലവി .എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ.എൻ. സജിത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു





Leave a Reply