April 26, 2026

ബിജുവിന്റെ കോളനിയിലേക്ക് ഭാഗ്യദേവതയെത്തി.: പൗർണ്ണമിയുടെ ഒന്നാം സമ്മാനം വയനാട്ടിലെ ആദിവാസി യുവാവിന് .

0
IMG_20191028_075043.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ബിജുവിന്റെ കോളനിയിലേക്ക് ഭാഗ്യദേവതയെത്തി . കേള ലോട്ടറി പൗർണ്ണമിയുടെ ഒന്നാം സമ്മാനം വയനാട്ടിലെ ആദിവാസി യുവാവിന് .പുൽപ്പള്ളി 

കൊളവള്ളി പണിയ കോളനിയിലെ ബിജുവിന് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച  നറുക്കെടുത്ത RH 811988 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചിച്ചത്. സീതാമൗണ്ട് ടൗണില്‍ ഓട്ടോത്തൊഴിലാളിയായ ബിജു ഞായറാഴ്ച രാവിലെയാണ്  മാധവന്‍ എന്നയാളില്‍ നിന്ന് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്തത്. ഒന്നാം സമ്മാനത്തിനൊപ്പം സമാശ്വാസ സമ്മാനമായ 8000 രൂപയും ബിജുവിന് ലഭിച്ചു. ലോട്ടറി ടിക്കറ്റ്  ഇന്ന്  ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് ബിജു പറഞ്ഞു. ലോട്ടറിയടിച്ച് ലഭിക്കുന്ന തുക മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കാനുമാണ് ബിജുവിന്റെ തീരുമാനം. ലീലയാണ് ബിജുവിന്റെ ഭാര്യ. ലിബിന്‍, ലിതിന്‍, ലിജിത എന്നിവരാണ് മക്കള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *