May 30, 2026

കനറാ ബാങ്ക് മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി

0
IMG-20191030-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനറാ ബാങ്ക് മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഉദ്ഘാടനം മാനന്തവാടി എ.എസ്.പി. വൈഭവ് സക്സേന IPS  നിർവ്വഹിച്ചു .കനറാ ബാങ്കിന്റെ  സാമൂഹ്യസേവന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു വള്ളിയൂർക്കാവിൽ സ്ഥിതിചെയ്യുന്ന കല്ലാട്ട് ബിസിനസ് വില്ലേജിലേക്ക് ആണ് കൂടുതൽ ആധുനികവും വിപുലവുമായ  സജ്ജീകരണങ്ങളോടെ  ശാഖ മാറിയത്. മുനിസിപ്പൽ ചെയർപേഴ്സൺ  വി.ആർ.പ്രവീജ്  ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച്  കനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡൻറ്  കെ ജെ പൈലി നിർവ്വഹിച്ചു.
 കിസാൻ ക്രെഡിറ്റ് കാർഡ് , സ്വാശ്രയ സംഘ വായ്പകളുടെ വിതരണം ചടങ്ങിൽ വച്ച് മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ  ശോഭരാജൻ നിർവഹിച്ചു.   കനറാ ബാങ്ക്  തിരുവനന്തപുരം സർക്കിൾ എ.ജി.എം.സി.  രവീന്ദ്രനാഥൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി ടി ബിജു ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  കടവത്ത് മുഹമ്മദ് ,കൗൺസിലർമാരായ  പി വി  ജോർജ്ജ്,  ശാരദ സജീവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക, ജില്ലാ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി  ഒ. കെ. സജിത്ത്,സിഡിഎസ് ചെയർപേഴ്സൺ  ജിഷ ബാബു, മാനന്തവാടി  മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ്  കെ. ഉസ്മാൻ ബാങ്കിന്റെ ഇടപാടുകാരുടെ പ്രതിനിധിയായ   എൻ കെ മൻമഥൻ, എന്നിവർ സംസാരിച്ചു . ചടങ്ങിൽ വച്ച് മുഹമ്മദ് കല്ലാട്ട്,  ജ്യോതി പ്രസാദ് എന്നിവരെ ആദരിച്ചു. കനറാ ബാങ്കിന്റെ  കോഴിക്കോട് റീജണൽ ഓഫീസ് എ.ജി.എം.   മോഹനൻ  കോറോത്ത് സ്വാഗതവും മാനന്തവാടി ശാഖാ സീനിയർ മാനേജർ സി.ജെ. ജോയി നന്ദിയും  പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *