October 1, 2026

തോൽപ്പെട്ടിയിൽ രാത്രി പരിശോധനയ്ക്ക് ജില്ലാ കലക്ടറും : അതിർത്തി വഴി യാത്രക്ക് കർശന നിയന്ത്രണം.

0
IMG-20200320-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കുടകിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരള-കർണാടക അതിർത്തി ചെക്ക് പോസ്റ്റ് ആയ തോൽപ്പെട്ടിയിൽ കർശന പരിശോധന . ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള യുടെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ രാത്രി പരിശോധന.റവന്യൂ വകുപ്പിൽ നിന്ന് ഒരു തഹസിൽദാരും മറ്റു ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എക്സൈസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

കുടകിലേക്ക് വാഹനങ്ങൾ പോകുന്നതിനും തോൽപ്പെട്ടി ചെക്ക്പോസ്റ്റ് വഴി കർണാടകയിലേക്ക് തിരിച്ചും വാഹനങ്ങൾ പോകുന്നതിനും അത്യാവശ്യ ക്കാരെ മാത്രമല്ലാതെ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നില്ല .പൂർണ്ണ ഗതാഗത നിരോധനം ഇല്ലെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണമാണ്.കുടക് ജില്ലാ ഭരണകൂടവും ജാഗ്രതയോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *