August 16, 2026

പശുവിനെ വെട്ടിക്കൊന്ന സ്ഥലത്ത് മറ്റൊരു പശുവിനും വെട്ടേറ്റു.

0
IMG-20200803-WA0132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊല്ലപ്പെട്ട പശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു പശുവിനും വെട്ടേറ്റു.
പുതുശേരിക്കടവ്: കഴിഞ്ഞ ദിവസം പട്ടാപകൽ കൊല്ലപ്പെട്ട പശുവിൻ്റെ കൂടെ നിന്നിരുന്ന പശുവിനും വെട്ടേറ്റു.പുതുശേരിക്കടവ് പുതിയിടത്ത് ജോസിൻ്റെ പശുക്കൾക്കാണ് വെട്ടേറ്റത്.കഴിഞ്ഞ വ്യാഴാഴ്ച ജോസിൻ്റെ ഗർഭിണിയായ പശു  അഞ്ജാതൻ്റെ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.തല ഭാഗത്ത് വിദഗ്ദ്ധമായി മാരകയായുധം ഉപയോഗിച്ച് കുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇത് സംബന്ധിച്ച് വെള്ളമുണ്ട സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ മറ്റൊരു പശുവിന് കൂടെ വെട്ടേറ്റത് കണ്ടത്. സംഭവത്തിന് ശേഷം രണ്ട് ദിവസമായി പശുക്കളെ കുളിപ്പിക്കുകയോ പുറത്തിറക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ വൈകിട്ട് കുളിപ്പിക്കുമ്പോഴാണ് ചെവിയുടെ പുറക് വശത്ത് കയർ കെട്ടിയ ഭാഗത്ത് മുറിവ് ശ്രദ്ധയിൽ പ്പെട്ടത്.പുതുശേരിക്കടവ് ഭാഗത്താണ് ജോസ് താമസിക്കുന്നതെങ്കിലും പുഴ അക്കരെ വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ കോളിക്കുണ്ട് ഭാഗത്താണ് ജോസ് പശുക്കളെ മേയ്ക്കുന്നത്. വിശാലമായതും ആൾ താമസമില്ലാത്തതും, മറ്റ് കൃഷിയിറക്കാത്തതുമായ ഏക്കർ കണക്കിന് സ്ഥലം ഇവിടെയുണ്ട്. പശുക്കൾക്ക് മേയാൻ പറ്റിയ സ്ഥലമായതിനാൽ നിരവധി പേർ ഇവിടെ കന്നുകാലിയെ കെട്ടാറുണ്ട്. ഇവിടെ മുമ്പ് വലിയ ഒരു  ഫാം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അനാഥാവസ്ഥയിൽ കിടക്കുന്ന ഫാമിൽ ചീട്ട് കളിയും മറ്റ് സാമൂഹിക വിരുദ്ധരുടെ താവളവുമാണ് '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *