വയനാട്ടിൽ കോവിഡ് ഡ്യൂട്ടിക്ക് ഡോക്ടർമാരുടെ കുറവുണ്ടന്ന് കെ.ജി.എം. ഒ എ. : സർക്കാർ ഇടപെടണം.
കൊവിഡ് – 19 മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെമ്പാടും കനത്ത ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അംഗീകൃത സര്‍വ്വീസ് സംഘടനയായ കെ.ജി.എം.ഒ.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) വയനാട് ജില്ലാനേതൃത്വം അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ചില വസ്തുതകള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും, പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. നാളിതുവരെ രോഗവ്യാപനം തടയുവാനും നിയന്ത്രണ വിധേയമാക്കുവാനും വയനാട് ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും സ്വീകരിച്ചിട്ടുള്ള ശാസ്ത്രാധിഷ്ഠിതമായ നടപടികള്‍ ശ്ലാഘനീയമാണ്. സാമൂഹ്യപ്രതിബന്ധതയുള്ള, ആരോഗ്യവകുപ്പിനെ മുമ്പില്‍ നിന്ന് നയിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍ കെ.ജി.എം.ഒ.എ. അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു.
കൊവിഡ് – 19 മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുവാനുള്ള ചരിത്ര ദൗത്യത്തില്‍ മുന്നണിപോരാളികളായി വര്‍ത്തിക്കുന്നതും ‘കേരള മോഡല്‍’ ആരോഗ്യ പരിപാലനത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നതും സര്‍ക്കാര്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണെന്നുള്ളത് നിസ്സ്തര്‍ക്കമാണ്. എന്നാല്‍ വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന് നേതൃത്വം കൊടുക്കേണ്ട ഭരണ സംവിധാനം വേണ്ടത്ര നിയമനങ്ങള്‍ നടക്കാത്തതിനാലും, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളെ കൊണ്ടും, വീര്‍പ്പുമുട്ടുകയാണ്. ആരോഗ്യ വകുപ്പിന് ഭരണപരമായ നേതൃത്വം കൊടുക്കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലെ (അറാശിശേെൃമശേ്‌ല ഇമറൃല) തസ്തികകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്നു. ഈ തസ്തികകളില്‍ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ചുമതല കൊടുത്തിരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രധാനപ്പെട്ട രണ്ട് തസ്തികകളില്‍ സ്ഥിരം നിയമനം നടന്നിട്ടില്ല എന്നത് ഗുരുതരമായ ഒരു വസ്തുതയാണ്. പകര്‍ച്ചവ്യാധി വ്യാപന കാലഘട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കേണ്ട ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസറുടെ (ഉടഛ) ചുമതലവഹിക്കേണ്ട ഡെപ്യൂട്ടി ഡി.എം.ഒ. പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. പകരം ചുമതല നല്‍കിയിരിക്കുന്നത് ആസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ക്കാണ്. പകര്‍ച്ചവ്യാധികളുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള ഈ തസ്തികയില്‍ സ്ഥിരം നിയമനം നടക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതുപോലെ ആര്‍.സി.എച്ച്. (ഞഇഒ ഞലുൃീറൗരശേ്‌ല മിറ ഇവശഹറ ഒലമഹവേ ജൃീഴൃമാാല) ഓഫീസറുടെ തസ്തികയിലും സ്ഥിരം നിയമനമായിട്ടില്ല.
ഇതിനെക്കാള്‍ ഗുരുതര സാഹചര്യമാണ് ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളില്‍ നിലവിലുള്ളത്. ജില്ലയിലെ ആരോഗ്യപരിപാലനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഈ താലൂക്ക് ആശുപത്രികളിലെ സൂപ്രണ്ട് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ താത് ക്കാലിക ചുമതല നല്‍കിയിരിക്കുന്നത് ഇ.എന്‍.ടി. (ഋചഠ) കണ്‍സള്‍ട്ടന്റ് ഡോ. മോഹന്‍ രാജിനാണ്. (ഉൃ. ങീവമിൃമഷ ഋചഠ ഇീിൗെഹമേി)േ. അതുപോലെ വൈത്തിരി സൂപ്രണ്ടിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത് ഗൈനക്കോളജിസ്റ്റായ ഡോ. സുഭാഷ് എല്‍.ജി.ക്കാണ്. (ഉൃ. ടൗയവമവെ ഘ.ഏ. ഏ്യിമലരീഹീഴശേെ). ജനങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി സേവനം നല്‍കേണ്ട ഈ ആശുപത്രികളില്‍ സ്ഥിരം സൂപ്രണ്ടുമാരെ നിയമിക്കാതെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത് സ്‌പെഷ്യാലിറ്റി സേവനങ്ങളെ ഗൗരവതരമായ രീതിയില്‍ പരിമിതപ്പെടുത്തുന്നുണ്ട്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയും മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആര്‍.എം.ഒ. (ഞങഛ) തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ ഏക കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജനറല്‍ സര്‍ജനും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുമായ ഡോ. സക്കീറിനാണ് ആര്‍.എം.ഒ.യുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന് ഭരണപരമായ നേതൃത്വം കൊടുക്കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതും താല്‍ക്കാലിക ചുമതല സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അര്‍ഹമായ സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ നിഷേധമാണ് എന്ന് പറയേണ്ടിവരും.
അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലിരുന്ന് വയനാട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ. ജിതേഷ് വി. (അശൈേെമി േഉശൃലരീേൃ ീള ഒലമഹവേ ടലൃ്ശരല)െ യെപോലുള്ള ഡോക്ടര്‍മാരെ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വയനാട് ജില്ലക്ക് പുറത്തേക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കിയത് തിരിച്ചടിയാവുകയാണ്. അദ്ദേഹം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയിലും മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ച വ്യക്തിയാണ്. ഡോ. ജിതേഷിനെപ്പോലുള്ള മികവുറ്റ ഡോക്ടര്‍മാര്‍ വയനാട് ജില്ലയിലെ അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലേക്ക് തങ്ങളെ പരിഗണിക്കണമെന്ന അപേക്ഷ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടും പരിഗണിക്കാത്തത് ചില രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും പുറത്താണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
അതുപോലെ ജില്ലയിലെ സുപ്രധാന ആശുപത്രികളിലെല്ലാം സ്‌പെഷ്യലിസ്റ്റുകളുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി. സര്‍ജന്‍ എന്നീ തസ്തികകളില്‍ ആളില്ല. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. സമയബന്ധിതമായി പ്രൊമോഷനുകളും നിയമനവും നടക്കാത്തതിനാലാണ് ഈ തസ്തികകളില്‍ ആളില്ലാത്തത്.
കൊവിഡ് ചികിത്സയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സ. എലിപ്പനിയും, ഡെങ്കിപ്പനിയും ബാധിച്ച് നിരവധി മരണങ്ങള്‍ ജില്ലയില്‍ ഇതിനോടകം റിപ്പോര്‍ട്ട്്് ചെയ്തുകഴിഞ്ഞു. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായും, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികളും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയും കൊവിഡ് ഇതര ചികിത്സകള്‍ക്കുമായിട്ടാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലോ, പ്രളയം പോലുള്ള കാലവര്‍ഷ കെടുതികള്‍ ഉണ്ടാവുകയാണെങ്കിലോ രണ്ടാമത് ഒരു കൊവിഡ് ആശുപത്രി കൂടി തുറക്കേണ്ടിവരും. എന്നാല്‍ ഇതിനാവശ്യമായ മനുഷ്യവിഭവശേഷി വയനാട് ജില്ലയ്്ക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കൊവിഡ് ആശുപത്രി പ്രവര്‍ത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചുരുങ്ങിയത് ഒരു ടീമില്‍ എട്ട് ഡോക്ടര്‍മാര്‍ വീതം മൂന്ന് ടീം ഡോക്ടര്‍മാര്‍ ആവശ്യമായി വരും. അതായത് ഏറ്റവും ചുരുങ്ങിയത് 24 ഡോക്ടര്‍മാര്‍ കൊവിഡ് ആശുപത്രിയില്‍ ഡ്യൂട്ടിക്കായി വേണ്ടിവരും. ഇത്രയും ഡോക്ടര്‍മാരെ കണ്ടെത്താന്‍ വയനാട് ജില്ലയിലെ ആരോഗ്യ വകുപ്പിന് നിലവിലെ സാഹചര്യമനുസരിച്ച് സാധിക്കില്ല. മാനന്തവാടി കൊവിഡ് ആശുപത്രിയിലെ ഡ്യൂട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റിലെ കൊവിഡ് ഡ്യൂട്ടി, കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ (CFLTC) ഡ്യൂട്ടി എന്നീ കൊറോണ ഡ്യൂട്ടികള്‍ക്കായി ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ വിന്യസിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടാമതൊരു കൊവിഡ് ആശുപത്രി തുടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ വയനാട്ടിലെ ആരോഗ്യസംവിധാനം താളംതെറ്റും.
വിംമ്‌സ് മെഡിക്കല്‍ കോളേജിന്റെ സേവനങ്ങള്‍ കൊവിഡ് ചികിത്സക്കോ, കൊവിഡിതര ചികിത്സകള്‍ക്കോ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. വയനാട് ജില്ലക്ക് ആശ്രയിക്കാവുന്ന ഒരു റഫറല്‍ കേന്ദ്രമായി വിംമ്‌സ് മെഡിക്കല്‍ കോളേജിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഇന്ന് വയനാട് ജില്ലയില്‍ കൊവിഡ് പ്രതിസന്ധി പൂര്‍വ്വാധികം രൂക്ഷമാണ്. മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. വാളാട് മേഖലയില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുന്നു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 737 ആയിരിക്കുന്നു. ഇതില്‍ 366 പേര്‍ നിലവില്‍ വയനാട് ജില്ലയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് – സ്‌പെഷ്യാലിറ്റി കേഡറുകളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് കെ.ജി.എം.ഒ.എ. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
ജില്ലയിലേക്ക് വരാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡോക്ടര്‍ ജിതേഷ്. വി.യെ പോലുള്ള ഡോക്ടര്‍മാരെ യോജ്യമായ തസ്തികകളിലേക്ക് തിരികെയെത്തിക്കണം. ഇതിന് രാഷ്ട്രീയ നേതൃത്വം മുന്‍കൈയ്യെടുക്കണം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ഭരണസംവിധാനത്തെ താറുമാറാക്കരുതെന്ന് കെ.ജി.എം.ഒ.എ. വയനാട് ജില്ലാഘടകം രാഷ്ട്രീയ നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെടുന്നു.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ (CFLTC) അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനനുസൃതമായി ഒരു നോഡല്‍ ഓഫീസറെ നിയമിച്ച് ആവശ്യമായ ക്രമീകരണങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കണം. ആരോഗ്യവകുപ്പിന് ചികിത്സാപരമായ മേല്‍നോട്ടം മാത്രമേ സി.എഫ്.എല്‍.ടി.സി. കളിലുള്ളൂ. മറ്റ് സംവിധാനങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതില്‍ വീഴ്ചവരുത്തുമ്പോള്‍ പൊതുജനങ്ങളടെ ചികിത്സാപരമായ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത് എന്ന് കെ.ജി.എം.ഒ.എ. ഓര്‍മ്മിപ്പിക്കുന്നു.
വിംമ്‌സ് മെഡിക്കല്‍ കോളേജിനെ ജില്ലയിലെ റഫറല്‍ സെന്ററായി പ്രയോജനപ്പെടുത്തണം. ഇതിന് രാഷ്ട്രീയവും ഭരണപരവുമായ തീരുമാനമുണ്ടാകണമെന്നും െകെ .ജി.എം. ഒ.എ. ആവശ്യപ്പെട്ടു.





Leave a Reply