റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
മാനന്തവാടി. :
റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഷോക്കേറ്റതാണന്നും അല്ല ഹൃദയ സ്തംഭനമാന്നന്നും സംശയമുണ്ട്.
നിരവിൽപ്പുഴ പറപ്പള്ളി കൃഷ്ണൻ നായരുടെ മകൻ പി.ടി. കേശവൻ (48)
ആണ് മരിച്ചത്.
മാനന്തവാടി താലൂക്ക് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആണ് . രാവിലെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടക്കുന്നുണ്ടന്ന് നാട്ടുകാർ പറഞ്ഞു. എന്നാലിത് ന്യൂട്രൽ ലൈൻ ആണന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
മൃതദേഹം മാനന്തവാടി വിൻസന്റ് ഗിരി ആശുപത്രിയിൽ . പോസ്റ്റ് മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ.
ഭാര്യ: സുജാത
മകൾ: നിഷ്ണ (തൊണ്ടർ നാട് ഗ്രാമ പഞ്ചായത്ത് ജീവനക്കാരി)
, മകൻ :ജിഷ്ണു.
മരുമകൻ: പ്രദീപൻ (തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ. )
Leave a Reply