September 30, 2026

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ സ്മൃതി കൂടി രത്തിൽ പുഷ്പാർച്ചന നടത്തി

0
IMG-20200815-WA0502.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വായനാട്ടിലുള്ള   സി.ആർ.പി.എഫ്.  ജവാന്മാരുടെ സംഘടനയായ വയനാട് സി.ആർ.പി.എഫ്.  വാരിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 74  മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  പുൽവാമ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച വസന്തകുമാറിന്റെ   തൃക്കൈപ്പറ്റയിലുള്ള  സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. 
കോവിഡ് 19 ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന സേവനത്തിലിരിക്കുന്നവരും വിരമിച്ചവരുമായ ജവാന്മാർ പങ്കെടുത്തു. തദവസരത്തിൽ സ്വർഗീയ വസന്തകുമാറിന്റെ ധർമ്മപത്നിയും മക്കളും അടുത്ത ബന്ധു മിത്രാദികളും പങ്കെടുത്തു. പ്രസ്തുത പരിപാടിക്ക് ഹരിദാസ് കാര്യമ്പാടി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *