വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ഒരു മരണം
കൽപ്പറ്റ : വയനാട്ടിൽ
എലിപ്പനി ലക്ഷണങ്ങളോടെ ഒരു മരണം.
കല്ലൂർ വാകേരി കുറുമ കോളനിയിലെ രവി (40) ആണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് മരണപ്പെടുകയും ചെയ്തത്.
ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. രോഗം കിഡ്നിയെ ബാധിച്ചതിനാൽ ഡയാലിസിസ് ചെയ്തിരുന്നു. ജീവൻ രക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം വിഫലമാവുകയും ഇന്ന് രാവിലെ മരണപ്പെടുകയും ചെയ്തു.




Leave a Reply