April 30, 2026

കർഷക ജീവിതത്തിൻ്റെ കാണാപ്പുറങ്ങൾ: പുസ്തകം പ്രകാശനം ചെയ്തു.

0
IMG-20200818-WA0105.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : റിട്ടയേർഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റർ രചിച്ച “കർഷക ജീവിതത്തിൻ്റെ കാണാപ്പുറങ്ങൾ ” എന്ന. പുസ്തകം ബത്തേരി രൂപത അദ്ധ്യക്ഷൻ.  ഡോ: ജോസഫ്  മാർ തോമസ് പിതാവിൻ്റെ അദ്ധ്യക്ഷതയിൽ  ഒ.കെ ജോണി പ്രകാശനം ചെയ്തു. വയനാടിൻ്റെ രേഖപ്പെടുത്തിയ കാർഷിക ചരിത്രത്തിൽ  ഇടം പിടിക്കാതെ പോയ അമ്പത്തി അഞ്ചോളം പേരുടെ  ജീവിതാനുഭവങ്ങളാണ്  രചയിതാവ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വയനാടിൻ്റെ കാർഷിക ചരിത്രവും വർത്തമാനകാലവും  രേഖപ്പെടുത്തന്നത് കൂടാതെ മൂന്ന് തലമുറകൾ പിന്നിടുന്ന കൃഷിയനുഭവങ്ങളിൽ ആദിവാസി  വിഭാഗങ്ങളുടെ അദ്ധ്വാനവും പങ്കാളിത്തവും എടുത്തു പറയുന്നു.
    സി.കെ സഹദേവൻ, കെ.സി റോസക്കുട്ടി ടീച്ചർ,  അരപ്പറ്റ.  സി..എം എസ്. ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ്സ്  ബിന്ധ്യ ബിനു, ബ്ലസ്സി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *