April 30, 2026

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോമും,  പ്രോസ്പക്ടസും www.dhs.kerala.gov.in ൽ ലഭിക്കും. അപേക്ഷയുടെ പകർപ്പും, എസ്.എസ്.എൽ.സി അഥവാ തത്തുല്ല്യ സർട്ടിഫിക്കറ്റ്, പ്ലസ്ടു മാർക്ക്‌ലിസ്റ്റ്, സർട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സർവീസ്‌മെൻ ഐഡന്റിറ്റി കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനിക ക്ഷേമ ഡയറക്ടർ, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ 27ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കുംവിധം അയയ്ക്കണം.
ഒറിജിനൽ അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *