June 17, 2026

ചൂരല്‍ മല റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുക – യു .ഡി .എഫ് മേപ്പാടി മണ്ഡലം കമ്മിറ്റി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മല റോഡ് പ്രവൃത്തി കഴിഞ്ഞ് രണ്ട് വര്‍ഷക്കാലമായി നടത്താതെ കരാറുകാരനും ഭരണക്കാരും ഒത്തുകളിക്കുന്നു.ഗതാഗതം പൂര്‍ണ്ണമായും തകര്‍ന്നതോടെ ജനങ്ങള്‍ യാത്ര ദുരിതം നേരിടുകയാണ്.ഇക്കാലമത്രയായിട്ടും ഈ പ്രവൃത്തിയുടെ 10 ശതമാനം ജോലി പോലും നടന്നിട്ടില്ല. 70 ശതമാനം സ്ഥലമെടുപ്പും നടന്നിട്ടില്ല. 2019-ലെ പ്രളയം മൂലം റോഡ് 80 ശതമാനവും തകര്‍ന്ന നിലയിലാണ്. ഈ റോഡിലൂടെയുളള യാത്രയില്‍ നിശബ്ദമായ മരണങ്ങള്‍ പോലും നടന്നിട്ടുണ്ട്. ഇതൊന്നും ഭരിക്കുന്നവര്‍ അറിയാതെ പോകരുത്. കോടി ക്കണക്കിന് രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനുള്ള ആര്‍ജ്ജവം സ്ഥലം എം എല്‍ എക്ക് ഉണ്ടാകണമെന്നും യോഗം കുറ്റപ്പെടുത്തി. പ്രദേശത്ത് പ്രഖ്യാപിച്ച ഒരു പ്രവൃത്തിയും പൂര്‍ത്തീകരിക്കാതെ നാടകം കളിക്കുന്ന എം എല്‍ എ യുടെ ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയണമെന്നും കല്‍പ്പറ്റ പി ഡെബ്ല്യുഡി ഓഫീസ് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം പി.പി. ആലി പറഞ്ഞു.മേപ്പാടി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ പി.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ ബി.സുരേഷ് ബാബു, എന്‍.കെ.സുകുമാരന്‍, സി. ഷിഹാബ്, പി.കരീം എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *