June 17, 2026

കെ പി എസ് ടി എ വയനാട് ഡി ഇ ഒ ഓഫീസ് ധര്‍ണ്ണ നടത്തി

0
IMG-20201014-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: കെ പി എസ് ടി എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട് പ്രതിഷേധ ധര്‍ണ നടത്തി.പെന്‍ഷന്‍ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കുക, ഗവ. പ്രൈമറി സ്‌ക്കൂളില്‍ ഹെഡ്മാസ്റ്റര്‍ മാരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ തള്ളികളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് അബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു വാളല്‍, വിദ്യാഭ്യാസ ജില്ലസെക്രട്ടറി പി.പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.സബാസ്റ്റ്യന്‍, എം വി രാജന്‍, വി.ശ്രീജേഷ് നായര്‍, നേമിരാജന്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *