സംസ്ഥാനത്തെ നിരവധി കേസുകളില്‍ പ്രതികളായ നാലംഗ കവര്‍ച്ച സംഘം വയനാട്ടിൽ പിടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: 
സംസ്ഥാനത്തെ  നിരവധി കേസുകളില്‍ പ്രതികളായ നാലംഗ കവര്‍ച്ച സംഘം വയനാട്ടിൽ  പിടിയില്‍.
മീനങ്ങാടി 54 ലെ സ്വകാര്യ കെട്ടിടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധങ്ങളുമായി കണ്ട 4 അംഗ സംഘത്തെ മീനങ്ങാടി പോലീസാണ് പിടികൂടിയത്.  നിരവധി മോഷണം,കവര്‍ച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ പുതുപ്പാടി കാക്കവയല്‍ കക്കാട്  ചാമപ്പുരയില്‍ സക്കറിയ (37) ,മാനന്തവാടി അമ്പുകുത്തി ചക്കാലക്കല്‍ വീട്ടില്‍ നജീബ് (39), പിണങ്ങോട് ഊരംകുന്ന് കോളനി കോളോട് വീട്ടില്‍ ഷെമീര്‍ (43), തിരുവമ്പാടി നീലേശ്വരം മക്കാറ്റിച്ചാലില്‍ മുഹമ്മദ് ആഷിഖ് (26) എന്നിവരെയാണ് മീനങ്ങാടി എസ് ഐ പ്രേംദാസ്സും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ സഖറിയ ഉൾപ്പെടെ  മൂന്ന് പേർ വിവിധ ജില്ലകളിലായി ആയി നിരവധി കേസുകളിൽ പ്രതികളാണ്.ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *