June 6, 2026

പ്രേക്ഷകരും നടൻമാരായി ഹരീന്ദ്രനാഥ് വയനാടിൻ്റെ മരണാനുകരണ നാടകം.

0
IMG_20220101_133515.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കോഴിക്കോട് സാമൂതിരി സ്കൂളിൽ ആരംഭിച്ച ആൻ ഇന്റിമേഷൻ ഓഫ് ഡെത്ത് (മരണകാരണം ) എന്ന പുതിയ നാടകമാണ് അവതരണത്തിലും, പ്രേക്ഷക പങ്കാളിത്തത്തിലും പുതുമ സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധ
നേടിയിരിക്കുന്നു. 
 കോഴിക്കോട് സാമൂതിരി സ്കൂളിലെ അധ്യാപകനും, നടനും വയനാട് പുൽപ്പള്ളി സ്വദേശിയുമായ ഹരീന്ദ്രനാഥാണ് പ്രധാനവേഷം .
 ഒന്നരമണിക്കൂർ നാടകം ഒരു തവണ 15 – പ്രേക്ഷകർക്കാണ് കാണാൻ അവസരം. 
 ഡിസംബർ അവസാനം ആരംഭിച്ച നാടകം ജനുവരി 1- ന് വൈകീട്ട് ആറരയ്ക്കും,എട്ടരയ്ക്കു മാണ് അവതരണങ്ങൾ ഉണ്ടാവുക.
 എമിൽ മാധവി സംവിധാനംചെയ്ത ഈ നാടകത്തിൽ പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി അവരെയും നാടകത്തിന്റെ ഭാഗമാക്കിയാണ് നാടകം 
പുരോഗമിക്കുക . 
 കോക്കല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ' മാവറി ക്സ് ' ആണ് നാടകം അരങ്ങിലെത്തിച്ചത്.
 ഇതിൽ പ്രധാന കഥാപാത്രം ചെയ്യുന്ന ഹരീന്ദ്രനാഥ് പുൽപ്പള്ളി യെ കൂടാതെ മണി, നിഷ, നിവേദ് പി.എസ്, സായന്ത്, വിസ്മയ, പുണ്യ, അനില, യദു, അതുൽ രാജ്, അശ്വിൻ, വത്സല, പ്രണവ്, ആദിത്യൻ, രാമചന്ദ്രൻ മനിയ എന്നിവരാണ് അഭിനേതാക്കൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *