May 4, 2024

അവതരണത്തിലും, പ്രേക്ഷക പങ്കാളിത്തത്തിലും പുതുമ സൃഷ്ടിച്ച് ഹരീന്ദ്രനാഥ് വയനാടിന്റെ പുതിയ നാടകം

0
Img 20220101 133515.jpg
കൽപ്പറ്റ : പ്രേക്ഷകരെ പങ്കാളികളാക്കി മരണാ കാരണം നാടകം ഹരീന്ദ്രനാഥ് വയനാടിന്റെ നേതൃത്വത്തിൽ വ്യത്യസ്തമാവുകയാണ്.

 കോഴിക്കോട് സാമൂതിരി സ്കൂളിൽ ആരംഭിച്ച ആൻ ഇന്റിമേഷൻ ഓഫ് ഡെത്ത് (മരണകാരണം ) എന്ന പുതിയ നാടകമാണ് അവതരണത്തിലും, പ്രേക്ഷക പങ്കാളിത്തത്തിലും പുതുമ സൃഷ്ടിച്ചുകൊണ്ട് പ്രത്യേക ശ്രദ്ധാകേന്ദ്രമായി രിക്കുന്നത്.
 കോഴിക്കോട് സാമൂതിരി സ്കൂളിലെ അധ്യാപകനും, നടനും വയനാട് പുൽപ്പള്ളി സ്വദേശിയുമായ ഹരീന്ദ്രനാഥ് എ. എസ് പ്രധാനവേഷം ഈ നാടകത്തിൽ ചെയ്യുന്നു.
 ഒന്നരമണിക്കൂർ നാടകം ഒരു തവണ 15 – പ്രേക്ഷകർക്കാണ് കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.
 ഡിസംബർ അവസാനം ആരംഭിച്ച നാടകം ജനുവരി 1- ന് വൈകിട്ട് ആറരയ്ക്കും,എട്ടരയ്ക്കു മാണ് അവതരണങ്ങൾ ഉണ്ടാവുക.
 എമിൽ മാധവി സംവിധാനംചെയ്ത ഈ നാടകത്തിൽ പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി അവരെയും നാടകത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യു ന്നത്.
 കോക്കല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ' മാവറി ക്സ് ' ആണ് നാടകം അരങ്ങിലെത്തിച്ചത്.
 ഇതിൽ പ്രധാന കഥാപാത്രം ചെയ്യുന്ന ഹരീന്ദ്രനാഥ് പുൽപ്പള്ളി യെ കൂടാതെ മണി, നിഷ, നിവേദ് പി.എസ്, സായന്ത്, വിസ്മയ, പുണ്യ, അനില, യദു, അതുൽ രാജ്, അശ്വിൻ, വത്സല, പ്രണവ്, ആദിത്യൻ, രാമചന്ദ്രൻ മനിയ എന്നിവരാണ് അഭിനയിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *