August 29, 2026

കൊളവയലിൽ ബാംബൂ ഫുഡ് ഫെസ്റ്റ് തുടങ്ങി

0
IMG_20220101_154417.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:വേൾഡ് ഓഫ് ബാംബൂ,
തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ്സ് എന്നിവയുടെ നേതൃത്വത്തിൽ മുട്ടിലിൽ ഖത്തർ ബേക്കറിയിൽ മുള ഭക്ഷ്യമേളയും മുളയുൽപ്പന്നങ്ങളുടെ പ്രദർശനവും നഴ്സറിയും ആരംഭിച്ചു . ജനുവരി മൂന്ന് വരെയാണ് ന്യൂ ഇയർ മേള.
വേൾഡ് ഓഫ് ബാംബൂ നഴ്സറിയുടെയും പ്രദർശനത്തിൻ്റെയും ഉദ്ഘാടനം കേരള എഫ്. പി.ഒ. കൺസോർഷ്യം സംസ്ഥാന സെക്രട്ടറിയും ഫാം ജേണലിസ്റ്റുമായ സി.വി.ഷിബു നിർവ്വഹിച്ചു. കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ഡി.സുനീഷ്, കെ. മോഹനചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
 കോവിഡ് തുടങ്ങിയതു മുതൽ പ്രതിസന്ധിയിലായ തൃക്കൈപ്പറ്റ മുള ഗ്രാമത്തിലെ വിവിധ സംരംഭകർക്ക് പുതിയ വിപണിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് ലൈവ് ഡെമോൺസ്ട്രേഷനും നടന്നു. മുളയരി പായസം, മുളയരി ബിരിയാണി ,മുളയരി പുട്ട്, മുളയരി ഉണ്ണിയപ്പം, മുളയരി കേക്കുകൾ മുളയരി കുക്കീസ് ബേക്കറി ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിലുണ്ട്. പ്രദർശനത്തിൽ വിവിധ തരം മുള തൈകൾ, മുളയുത്പന്നങ്ങൾ, മുള ബാഗുകൾ, മുള അലങ്കാര ദീപങ്ങൾ, കള്ളിച്ചെടികൾ, മറ്റ് അലങ്കാര ചെടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11 മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിക്ക് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *