April 28, 2026

എൻ എം ഡി സി കർഷക കാരണവർ പുരസ്കാരം ചെറുതോട്ടിൽ വർഗ്ഗീസ് വല്യപ്പന് സമർപ്പിച്ചു

0
IMG_20220102_162240.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : എൻ എം ഡി സി കർഷകമിത്ര അവാർഡ് 2021 കർഷക കാരണവർ  പ്രത്യേക   പുരസ്കാരം പുൽപ്പള്ളിയിലെ ചെറുതോട്ടിൽ വർഗ്ഗീസ് വല്യപ്പന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ സമർപ്പിച്ചു. ഷെഡ് കവലയിലെ സ്വരാജ് ലൈബ്രററി ഹാളിൽ ചേർന്ന ചടങ്ങിൽ എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കാരണവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും , പുരസ്കാരം സമർപ്പിക്കുകയും, ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡണ്ട് പി.വാസു, മാതൃകാ കർഷക പുരസ്കാര ജേതാവ് സി.വി. വർഗ്ഗീസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. പി.ജെ. റജി സ്വാഗതവും, ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *