April 26, 2026

കരോട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും

0
IMG_20220104_161117.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേരള ഒളിമ്പിക്സ് അസോസിയേഷൻ നടത്തുന്ന കേരള ഒളിമ്പിക്സിന് മുന്നോടിയായി വയനാട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി കരാട്ടെ ചാമ്പ്യൻഷിപ്പ് 2022 ജനുവരി 9ന് രാവിലെ 9.30 മുതൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വയനാട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സീനിയർ വിഭാഗത്തിൽ ഭാരമടിസ്ഥാനപ്പെടുത്തി ഏഴ് വിഭാഗങ്ങളിൽ കത്ത, കുമിത്തെ മത്സരങ്ങളാണ് നടത്തുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാട്ടെ താരങ്ങൾക്ക് സ്പോർട്സ് കൗൺസിലിലോ വയനാട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷനുമായോ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാന തീയ്യതി 2022 ജനുവരി 6 അഞ്ച് മണി വരെ
പത്ര സമ്മേളനത്തിൽ അസോസിയേഷൻ വർക്കിങ്ങ് പ്രസിഡണ്ട് ഷിബു കുറുമ്പേമഠം
ജനറൽ സെക്രട്ടറി പി.വി.സുരേഷ് 
സ്പോർട്സ് കൗൺസിൽ നോമിനി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *