April 28, 2024

ജില്ലാതല ഉപന്യാസ, പ്രസംഗമത്സരങ്ങൾ സംഘടിപ്പിക്കുന്നു

0
Img 20220104 160735.jpg
 കൽപറ്റ: കലക്ടീവ് തോട്ട്സ്, വയനാട് ജനുവരി 16 ന് കൽപറ്റയിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-മാനവിക – സ്വതന്ത്ര ചിന്താ സെമിനാറിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിൽ ഉപന്യാസ, പ്രസംഗ മത്സരകൾ നടത്തും.” ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണ ബോധവും വളർത്തുകയെന്നത് ഇന്ത്യയിലെ ഏതൊരു പൗരൻ്റെയും കടമയാണ്” എന്ന ഭരണഘടനയിലെ 51 എ  (എച്ച് ) വകുപ്പ് ആണ് രണ്ടു മത്സരങ്ങളുടെയും വിഷയം. ഉപന്യാസം 5 പുറത്തിൽ കവിയാതെ സ്വന്തം കൈപ്പടയിലെഴുതിയതും, പ്രസംഗം 7 മിനിറ്റിൽ കവിയാത്ത എഡിറ്റ് ചെയ്യാത്ത വീഡിയോയുമായിരിക്കണം. ഭാഷ മലയാളമോ ഇംഗ്ലീഷോ ആകാം.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി വിഭാഗങ്ങളായി തിരിച്ചാണ് സമ്മാനാർഹരെ കണ്ടെത്തുക. രചനകളും വീഡിയോകളും ജനുവരി 12 നകം collectivethoughtswyd@gmail.com എന്ന മെയിലിലോ,9387422811 എന്ന വാട്ട്സ്ആപ് നമ്പറിലോ അയക്കേണ്ടതാണ്. പോസ്റ്റലിൽ അയക്കുന്നവർ

കലക്ടീവ് തോട്ട്സ് 
ജ്വാല കൽപറ്റ
നോർത്ത് -673122 എന്ന വിലാസത്തിൽ അയക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *