കരിങ്ങാരി ഗവ.സ്കൂളിൽ വിദ്യാകിരണം ഉദ്ഘാടനം ചെയ്തു.
തരുവണ : കരിങ്ങാരി ഗവ.യു.പി. സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. 81 ലാപ്‌ടോപ്പുകൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ രമേശൻ സി.വി പ്രതിഭകളെ അനുമോദിച്ചു .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീൻ, മഴുവന്നൂർ വാർഡ് മെമ്പർ ശ്രീമതി. കെ.കെ.സി.മൈമൂന, പി.ടി.എ പ്രസിഡൻ്റ് നാസർ.എസ്, റഷീദ് കരപ്പറമ്പൻ, റഹീസ് കാളിയാർ, ശ്രീലത ടീച്ചർ, ടോമി മാത്യു, സംബന്ധിച്ചു.
ഹെഡ്മാസ്റ്റർ ശശി .പി.കെ സ്വാഗതവും, എം.ഗോവിന്ദ് രാജ് നന്ദിയും പറഞ്ഞു.





Leave a Reply