വയനാട് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കോഫീ ടേബിൾ മാഗസിൻ പ്രകാശനവും നടത്തി.
കൽപ്പറ്റ: വയനാട് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി,കഴിഞ്ഞ 10 വർഷത്തേ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ കോഫീ ടേബിൾ മാഗസിൻ പ്രകാശനവും, ജില്ലയിൽ കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ കേഡറ്റുകളേ ആദരിക്കൽ ചടങ്ങും നടന്നു.
കൽപറ്റ ഗവ. ജി.വി.എച്ച്.എസ്സിൽ നടന്ന ചടങ്ങ് , നഗരസഭാ അധ്യക്ഷൻ കേയെoതൊടി മുജീബ് അധ്യക്ഷത വഹിച്ചു. , ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് മാഗസിൻ പ്രകാശന കർമ്മവും ഉന്നതവിജയം നേടിയവർക്ക് ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.
ജില്ലാ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ വിൽസൺ തോമസ്, മുഖ്യപ്രഭാഷണം നടത്തുകയും, നഗരസഭാ കൗൺസിലർ . ഷിബു, സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ല നോഡൽ ഓഫീസർ കൂടിയായ നാർ കോട്ടിക് സെൽ ഡി.വൈ എസ് പി. .വി. രജികുമാർ സ്വാഗതവും,ഷാജൻ ചടങ്ങിന് നന്ദി പറയുകയും ചെയ്തു.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്, കൽപറ്റ സബ് ഡിവിഷനിലെ 35 കുട്ടികളെ മാത്രം വിളിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബാക്കിയുള്ള ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റോകൾ അതാത് സബ് ഡിവിഷനുകളിലായി വിതരണം ചെയ്യുന്നതായിരിക്കും എന്ന് നോഡൽ ഓഫീസർ അറിയിച്ചു.





Leave a Reply