May 18, 2026

കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ ഒരുക്കുന്ന ചിത്രോത്സവം 2022: ചിത്രപ്രദർശനം നാളെ ആരംഭിക്കും

0
GridArt_20220521_1549087872.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പി ഇൻഡക്സിന്റെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ ഒരുക്കുന്ന ചിത്രോത്സവം 2022 ചിത്രപ്രദർശനം 

നാളെ ആരംഭിക്കും.
22 ,23, തീയതികളിൽ സുൽത്താൻ ബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരായ ആർട്ടിസ്റ്റ് മദനൻ , ആർട്ടിസ്റ്റ് വർഗീസ്, കളത്തിൽ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ, കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വരച്ചാൽ തുടങ്ങിയവർ പങ്കെടുക്കും.
ചിത്രത്സവത്തോടനുബന്ധിച്ച് 
കുട്ടികളുടെ ചിത്രരചന മത്സരം,
വയനാട് ജില്ലയിലെ അൻപത് ചിത്രകാരന്മാരുടെ ചിത്രപ്രദർശനം, ഷാജി പാമ്പളയുടെ കാർട്ടൂൺ പ്രദർശവും ഉണ്ടായിരിക്കും.
പ്രശസ്ത കന്നട ചിത്രകാരൻ ശിവ ഹാദി മണിയുടെ  ആർട്ട് വർക്ക് ഷോപ്പും ഞായർ , തിങ്കൾ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 6 മണി വരെ ചിത്ര പ്രദർശനം ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *