ആധുനിക ഇന്ത്യയുടെ തീരാ നഷ്ടമാണ് രാജീവ്; ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ
കൽപ്പറ്റ : അധിവേഗം വളരുന്ന ലോകത്ത് ഭാരതത്തിന്റെ, തീരാനഷ്ടമാണ് രാജീവ് ഗാന്ധിയുടെ വിയോഗമെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ. ലോകത്തിലെ വമ്പൻ രാജ്യങ്ങൾക്ക് മുൻപേ ഇന്ത്യയെ വിവരസാങ്കേതികവിദ്യയിൽ മുന്നിലെത്തിക്കാൻ സ്വപ്നം കണ്ട മികച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. മാനവ സംരക്ഷണത്തിലൂന്നിയ വികസനമാണ് യഥാർത്ഥ കാഴ്ചപ്പാടെന്ന് രാജ്യത്തെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യാരാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി മാതൃ രാജ്യത്തിന്‍റെ വിരിമാറിൽ ചിന്നി ചിതറേണ്ടി വന്ന രാഷ്ട്രസ്നേഹിയാണ് രാജീവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് ഓഫീസിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. പി.പി. ആലി, കെ.വി. പോക്കർഹാജി, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചർ, സംഷാദ് മരക്കാർ, ഗോകുൽദാസ് കോട്ടയിൽ, ഇ.വി. അബ്രഹാം, ആർ. രാജൻ, ഷേർലി സെബാസ്റ്റ്യൻ, ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply