May 18, 2026

പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
GridArt_20220518_1659499262.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയിലുള്ള അമ്പലവയല്‍, ചീരാല്‍, വാകേരി, വേലിയമ്പം, മട്ടപ്പാറ, എന്നീ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍, മുള്ളന്‍ങ്കൊല്ലി, പുല്‍പ്പള്ളി, ആനപ്പാറ എന്നീ ആണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും 2022-23 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, ബാഗ്, കുട, നോട്ട് ബുക്കുകള്‍, എന്നിവയും മറ്റ് ആനുകൂല്യങ്ങളും സൗജന്യമായി ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ഹോസ്റ്റലില്‍ മെയ് 31 നകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോം അതത് ഹോസ്റ്റലുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. ഇ. ഒ സുല്‍ത്താന്‍ ബത്തേരി 9496070380, ടി. ഇ. ഒ ചീങ്ങേരി 9496070384, ടി. ഇ. ഒ പുല്‍പ്പള്ളി 9496070381, ടി. ഇ. ഒ നൂല്‍പ്പുഴ 9496070382, ടി. ഇ. ഒ പൂതാടി 9496070383.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *