April 25, 2024

സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്ഘാടനം : രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഓൺ ലൈനിലൂടെ നിർവഹിക്കും

0
Gridart 20220523 1544279102.jpg
മാനന്തവാടി : മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഓൺ ലൈനിലൂടെ (ബുധൻ) നിർവഹിക്കും. ചടങ്ങിൽ ഒ. ആർ കേളു എം. എൽ. എ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ രാഗേഷ് റിപ്പോർട്ട് അവതരിപ്പിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *