April 20, 2024

മാനന്തവാടിയിൽ പുതിയ ട്രാഫിക്ക് പരിഷ്ക്കാരം നടപ്പിലാക്കാൻ തീരുമാനം

0
Img 20220624 Wa00122.jpg
മാനന്തവാടി: മാനന്തവാടി നഗര സഭ ട്രാഫിക് അഡ്വൈസറി യോഗത്തിലേക്ക് ടൗണിൽ നടപ്പിലാക്കേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാനന്തവാടി നഗരസഭ ട്രാഫിക് ക്രമീകരണ കമ്മിറ്റി യോഗം നഗരസഭ ഹാളിൽ ചേർന്നു. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന മാനന്തവാടി ടൗണിൽ പുതുതായി നടപ്പിൽ വരുത്തേണ്ട ക്രമീകരണ നിർദ്ദേശങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. യോഗത്തിൽ  ഉൾത്തിരിഞ്ഞു വന്ന നിർദേശങ്ങൾ ചർച്ച ചെയ്യ്ത് വേണ്ട മാറ്റങ്ങൾ വരുത്തി ട്രാഫിക് അഡ്വൈസറി ബോർഡിൽ അവതരിപ്പിച്ച് മാനന്തവാടി ടൗണിൽ ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കാനാണ് തീരുമാനം. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. പി.വി.ജോർജ്ജ്, ഡി.വൈ.എസ്.പി -എ.പി.ചന്ദ്രൻ.സർക്കിൾ ഇൻസ്പെക്ടർ.   അബ്ദുൾ കരീം, ട്രാഫിക് എസ്.ഐ.മനോജ് സി.ആർ,  എഎസ്.ഐ.പ്രകാശ്, സി.എം.കേശവൻ (കെ.എസ്.ആർ.ടി.സി), അബ്ദുൾ റസാഖ് (പി.ഡബ്ലു.ഡി), സൂര്യ എൻ.എസ് (കെ.എസ്.ഇ.ബി). നഗരസ സഭ സെക്രട്ടറി മാമ്പള്ളി സന്തോഷ്, സീനിയർ ക്ലർക്ക് അനിൽ കുമാർ പി.വി, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ കൗൺസിലർമാർ,  തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *