April 23, 2024

സ്കൂൾ സൗന്ദര്യ വൽക്കരണയജ്ഞം ആരംഭിച്ചു

0
Img 20220903 Wa00192.jpg
വെള്ളമുണ്ടഃ
മൊതക്കര ഗവ.എൽ.പി സ്കൂളിൽ നടന്ന സ്കൂൾ സൗന്ദര്യ വൽക്കരണ യജ്ഞത്തിന്റെയും
ഓണാഘോഷ പരിപാടികളുടെയും ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി.റ്റി.എ പ്രസിഡണ്ട്.
പ്രകാശൻ എം.പി അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ 
മണികണ്ഠൻ.എം,പിറ്റി സുഗതൻ,എൽസി.എം.ജെ, വിനീത.എൻ,മിനിമോൾ, പി.ജെ. മേരി, കെ.എ. സുമ,ടി.എ. അനിത, രാജേഷ്.എൻ,ആർ കുര്യൻ കെ.എം റിജേഷ്,കെ.ബാലൻ, എം.എ അനൂപ്, അർഷലി ശ്രീധർ, ഷീജ ബൈജു, അനിഷ ദിപിൽ, ദീപ ജിനിഷ തുടങ്ങിയവർ സംസാരിച്ചു.
വ്യത്യസ്ത രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമായിരുന്നു മൊതക്കരയിൽ രക്ഷിതാക്കൾ ക്രമീകരിച്ചത്.
 വ്യത്യസ്ത വീടുകളിൽ നിന്നായി രക്ഷിതാക്കൾ തയ്യാറാക്കി കൊണ്ട് വന്ന ചോറ്, കറികൾ പായസം, പഴം, മോര്‌, തൈര്, പപ്പടം, ഉപ്പേരി തുടങ്ങിയവ സ്കൂളിലെ വരാന്തയിൽ സമ്മേളിച്ചപ്പോൾ ഐക്യത്തിന്റെ നല്ലൊരു സന്ദേശമായി മാറുകയായിരുന്നു മൊതക്കര സ്കൂളിലെ ഇത്തവണത്തെ ഓണം.
നിലത്ത് ചമ്രം പിടിഞ്ഞിരുത്തി വാഴയിലയിൽ വിദ്യാർത്ഥികൾക്കു സദ്യ വിളമ്പി. കൂടാതെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കക്കും സ്കൂൾ അധികൃതർ തയാറാക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും നല്ല പാഠങ്ങൾ പുതിയ തലമുറക്ക് പകർന്നു നൽകാനുള്ള അവസരമാണ് ഓണാഘോഷമെന്നു 
ജുനൈദ് കൈപ്പാണി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *