May 17, 2026

ജെ.സി.ഐ.വനിതാ സംരംഭക പുരസ്കാരങ്ങൾ വിതരണം ചെയ്തു.

0
IMG-20220911-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജെ.സി.ഐ. കൽപ്പറ്റയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ജെ.സി.ഐ. വാരാചരണത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ ആദരിച്ചു. സ്വന്തം നിലയിൽ ബിസിനസ്സ് നടത്തി നേട്ടം കൈവരിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, വരുന്ന രണ്ട് വർഷത്തിനുള്ളിൽ പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുവാൻ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും നിലവിൽ പ്രവർത്തിക്കുന്ന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തന പാരമ്പര്യമുള്ളവരെയാണ് 4 വ്യത്യസ്ഥ മേഖലകളിലായി അവാർഡിനായി തിരഞ്ഞെടുത്തത്. ടൂറിസം മേഖലയിൽ നജ്മ ഉസ്മാൻ, ആർട്സ് &എൻറർടൈൻമെൻ്റ് മേഖലയിൽ ബീന സുരേഷ്, അഡ്വർടൈസ്മെൻറ് മേഖലയിൽ ഷഹർബാൻ ഷെമീർ, സർവ്വീസ് മേഖലയിൽ സിജി സഞ്ചു എന്നിവരെയാണ് അവാർഡ് നൽകി ആദരിച്ചത്. ജെ.സി.ഐ. കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അവാർഡുകൾ വിതരണം ചെയ്തു. കോർഡിനേറ്റർ ടി.എൻ.ശ്രീജിത്, ജയകൃഷ്ണൻ,റെനിൽ മാത്യു, ഷാജി പോൾ, ഷെമീർ പാറമ്മൽ, ഉസ്മാൻ മദാരി, സജീഷ് കുമാർ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബിസിനസ്സ് രംഗത്ത് വ്യത്യസ്ഥ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള ജെ.സി.ഐ. ബിസിനസ്സ് എക്സലൻസ് അവാർഡുകൾ 13-ന് നടവയൽ മേയ്സ് മാൻഷൻ റിസോർട്ടിൽ സോൺ പ്രസിഡണ്ട് കെ.ടി.സമീറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജെ.സി.ഐ. ഇന്ത്യ ദേശീയ ഉപാധ്യക്ഷൻ പൊൻരാജ് വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *