May 17, 2026

കേരള ഗവർമെൻ്റ് നേഴ്സസ് അസോസിയേഷൻ മാനന്തവാടി ഏരിയ സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി

0
IMG-20220914-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരള ഗവർമെൻറ് നേഴ്സസ്സ് അസോസിയേഷൻ
ഏരിയ സമ്മേളനം വയനാട് മെഡിക്കൽ കോളേജിൽ ചേർന്നു. 
ആനിയമ്മ മാത്യു അധ്യക്ഷ വഹിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം പവിത്രൻ.പി.വിഉദ്ഘാടനം ചെയ്തു. മേഴ്‌സി, ശ്രീജ പള്ളിക്കര, റെശോഭ് കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. രഞ്ജിത്ത് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറീ നിപുൺ വാർഷിക റിപ്പോർട്ടും ട്രഷറർ ബോബി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആരോഗ്യമേഖലയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു പൊതുജനസേവനം വേഗത്തിലും കാര്യക്ഷമമായതും ആക്കാൻ യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ജോലി സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് സ്ഥാപിക്കാനും യോഗം ആവശ്യപ്പെട്ടു. സമൂഹനന്മയ്ക്കുവേണ്ടി വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളോട് ചേർന്നു പ്രവർത്തിക്കാനും , ഏരിയ സമ്മേളനം തീരുമാനിച്ചു.യുദ്ധം, തീവ്രവാദം, രാഷ്ട്രീയകൊലപാതകങ്ങൾ തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ പോരാടുന്നതിനു ഓരോ സംഘടന അംഗങ്ങളും പ്രതിബദ്ധത ഉള്ളവരാണെന്നും അതിനായി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും ഏരിയ സമ്മേളനം പ്രമേങ്ങളിലൂടെ അറിയിച്ചു. സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് ബീന അബ്രഹാം.
സെക്രട്ടറി ദിവ്യ. ആർ ,
ട്രഷററായി ജിഷ .എം. കെ യേയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *