April 20, 2024

ഇഞ്ചി വിലയിൽ വർധന ;പ്രയോജനം ലഭിക്കാതെ ഭൂരിപക്ഷം കർഷകർ

0
Img 20220918 103136.jpg
വൈത്തിരി :കഴിഞ്ഞ അഞ്ച്  വര്‍ഷത്തിനിടെ ഇഞ്ചി വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും വിലവര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കില്ല.പലരും നേരത്തെതന്നെ കിട്ടിയ വിലയ്ക്ക് ഇഞ്ചി വിറ്റിരുന്നു.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഞ്ചി കൃഷിചെയ്യുന്ന കര്‍ണാടകയില്‍ ചാക്കിന് 650 മുതല്‍ 900 രൂപ വരെ വിലയ്ക്കാണ് കഴിഞ്ഞ ജൂണ്‍ മുപ്പത് വരെ കര്‍ഷകര്‍ ഇഞ്ചിവില്‍പ്പന നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇഞ്ചി വില 1700 മുതല്‍ 1800 രൂപ വരെയായി വര്‍ദ്ധിച്ചു.
ഭൂമിയുടെ പാട്ടക്കരാര്‍ അവസാനിക്കുന്ന ജൂണ്‍ 30-ന് മുൻപായി  കര്‍ഷകരെല്ലാം ഇഞ്ചി പറിച്ച്‌ സ്ഥലം ഒഴിവാക്കി കൊടുത്തിരുന്നു. വന്‍കിട കര്‍ഷകര്‍ മാത്രമാണ് 1.10 മുതല്‍ 1.50 ലക്ഷം വരെയുള്ള പാട്ടക്കരാര്‍ വീണ്ടും പുതുക്കി ഇഞ്ചി പറിച്ച്‌ കൊടുക്കാതെ ഇട്ടത്. ഇവര്‍ക്ക് മാത്രമേ ഇപ്പോഴത്തെ വിലവര്‍ദ്ധനവിന്റെ ഗുണം ലഭിക്കുകയുള്ളൂ.
ബാങ്ക്‌ വായ്പയെടുത്തും സ്വര്‍ണവും മറ്റും പണയം വെച്ചുമാണ് മലയാളികള്‍ കര്‍ണാടകയില്‍ ഇഞ്ചികൃഷി ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ വന്‍ ലാഭമായിരുന്നെങ്കില്‍ ഇപ്പോള്‍ വന്‍ കടവുമായാണ് പലരും മടങ്ങുന്നത്.
ജനുവരി ഒന്ന് മുതല്‍ 18 മാസത്തെക്കാണ് ഭൂമി പാട്ടത്തിന് കരാര്‍ എഴുതുക. ഭൂമി ഒഴിവായി കൊടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ പുതുക്കണം. ഇതിന് പണമില്ലാത്തവരാണ് കിട്ടിയ വിലയ്ക്ക് ഇഞ്ചി പറിച്ച്‌ വില്‍ക്കുന്നത്.രാസവളത്തിന്റെയും കീടനാശിനിയുടെയും വിലവര്‍ദ്ധനവും ഇഞ്ചിയുടെ വിലയില്ലായ്മയും കര്‍ഷകരെ കടക്കാരാക്കുകയാണ്. രാസവളത്തിനും കീടനാശിനിക്കും മൂന്നിരട്ടിയാണ് വിലവര്‍ദ്ധിച്ചത്. രാസവളം ഉപയോഗിക്കാതിരുന്നാല്‍ വിളവ് ഉണ്ടാവുകയില്ല.ഇഞ്ചി ഏറ്റവുമധികം കൃഷിചെയ്തിരുന്നത് മലയാളികളാണ്. കര്‍ണാടകയിലാണ് ഏറ്റവുമധികം ഇഞ്ചികൃഷി. ഇവിടുത്തെ ഏഴ് ജില്ലകളില്‍ വ്യാപകമായി ഇഞ്ചി കൃഷിചെയ്യുന്നുണ്ട്. കൂടുതലും വയനാട്ടുകാര്‍. ലോകത്തെ ഇഞ്ചി ഉല്‍പ്പാദിപ്പിക്കുന്നവരില്‍ 15 ശതമാനവും വയനാട്ടുകാരാണ്. കൊവിഡ് കാലത്ത് ഇഞ്ചി കിട്ടാതെ വന്നതോടെ വടക്കേ ഇന്ത്യയിലും പരീക്ഷണാടിസ്ഥാനത്തില്‍ ചിലര്‍ കൃഷി തുടങ്ങി. മലയാളികളുടെ കുത്തക തകര്‍ത്തുകൊണ്ട് ഇപ്പോള്‍ ഉത്തരേന്ത്യയിലും ഇഞ്ചികൃഷിയുണ്ട്പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് മലയാളികള്‍ ഇഞ്ചികൃഷിക്ക് കര്‍ണാടകയില്‍ എത്തുമ്ബോള്‍ ഏക്കറിന് ഭൂമി വാടക പതിനായിരം രൂപയായിരുന്നു. ഇന്ന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ്. 18 മാസ കാലാവധി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മാസത്തേക്ക് തുടരാന്‍ പറ്റില്ല . വീണ്ടും പണം നല്‍കി കരാര്‍ പുതുക്കണം. കെ.ആര്‍.നഗര്‍, ഷിമോഗ, സാഗര്‍, കുടക്, ചാമരാജ്നഗര്‍, ഉത്തരകര്‍ണാടകയിലെ ഹുബ്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇഞ്ചി കൃഷിയുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *