May 17, 2026

ഡി.വൈ.എഫ്.ഐയിൽ ചേർന്നവർക്ക് സ്വീകരണമൊരുക്കി

0
IMG-20220921-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ബത്തേരി നായ്ക്കട്ടിയിൽ മുസ്ലിംലീഗിൽ നിന്നും രാജിവെച്ച് ഡി.വൈ.എഫ്.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായ്ക്കട്ടിയിൽ സംഘടിപ്പിച്ച സ്വീകരണ യോഗം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജംഷീദലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ മനോജ് അമ്പാടി അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് കെ.വൈ നിധിൻ, ജില്ലാ കമ്മിറ്റിയംഗം ഇന്ദുപ്രഭ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ബി അഹ്നസ് സ്വാഗതവും കെ.ജെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *