April 17, 2024

ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി

0
Img 20220922 Wa00112.jpg
മീനങ്ങാടി: ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി.
 സുന്ത്രോണിസോ ശുശ്രൂഷയിൽ പങ്കെടുത്തത് ആയിരങ്ങൾ.
 യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ സ്ഥാനാരോഹണം ( സുന്ത്രോണിസോ ശുശ്രൂഷ ) മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്നു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റും ഇടവക മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും പ്രധാന കാര്‍മ്മികത്തിലാണ് ശുശ്രൂഷ നടത്തപ്പെട്ടത്. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 7.15ന് പ്രഭാത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് സുന്ത്രോണിസോ ശുശ്രൂഷ നടത്തിയത്. അനുമോദന സമ്മേളനത്തില്‍ എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ.എ.ഗീത ഐ.എ.എസ്., ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ രാജേന്ദ്രന്‍, കോഴിക്കോട് ഭദ്രാസന സെക്രട്ടറി ഫാ. സ്‌കറിയ ഈന്തലാംകുഴിയില്‍, ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരംപുഴയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ബേബി ഏലിയാസ്, കത്തീഡ്രല്‍ ട്രസ്റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നവാഭിഷിക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മറുപടി പ്രസംഗം നടത്തിയതോടെയാണ് വർണ്ണാഭമായ ചടങ്ങുകൾ സമാപിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *