August 10, 2026

മേപ്പാടിയില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ നാളെ മുതല്‍

0
IMG_20220927_161240.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി റാബീസ് പ്രൊജക്ടിന്റെ ഭാഗമായി സെപ്തംബര്‍ 28, 29, 30 തീയതികളില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 28 ന് കോട്ടവയലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് നിര്‍വഹിക്കും. മേപ്പാടി വെറ്ററിനറി ആശുപത്രിയിലും വാക്‌സിനേഷന്‍ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *