April 20, 2024

കലാലയ രാഷ്ട്രീയം, കൊലക്കളമാക്കുന്നത് വേദനാജനകമാണ് – ജോസഫ് മാർ ഗ്രീഗോറിയോസ്

0
Img 20220113 195311.jpg
മീനങ്ങാടി:വർദ്ധിച്ചുവരുന്ന കലാലയ അക്രമങ്ങൾക്കുനേരെ പ്രതികരിച്ച് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗോറിയോസ്. മീനങ്ങാടി ജെക്സ് ക്യാമ്പസ്സിലെ ലൈബ്രറിയും ഓഡിറ്റോറിയവും, പുണ്യശ്ലോകരുടെ ഓർമ്മക്കായി സമർപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജനാധിപത്യ മാത്യകകളെ കലാലയങ്ങൾ പ്രാത്സാഹിപ്പിക്കുമ്പോൾത്തന്നെ, രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള പോർവിളികളെ കലാലയത്തിന്റെ മതിൽകെട്ടിനുള്ളിൽ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും, അക്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മെത്രാപ്പോലീത്തപറഞ്ഞു. വയനാട്ടിലെ കാർഷികരംഗത്തെ കെടുതികളുടെയും, വികസനരംഗത്തെ പിന്നോക്കാവസ്ഥയുടെയും, പരിഹാരമാണ് നാം തേടേണ്ടതെന്നും, വിദ്യാഭ്യാസരംഗത്തെ പോരായ്മകൾക്കും, സേവനരംഗത്തെ അപര്യാപ്തകൾക്കും പരിഹാരമുണ്ടാക്കാൻ മത-സാമൂഹ്യ പ്രസ്ഥാനങ്ങൾക്കുള്ള പങ്കുവലുതാണ്. പുണ്യശ്ലോകരായ ശാമുവേൽ മാർ പീലക്സിനോസും, ഡോ. യൂഹാനോൻ മാർ പീലക്സിനോസും ആ വഴിക്കുള്ള ശക്തമായ അടിത്തറ പാകിയതിനാലാണ് അവരുടെ മങ്ങാത്ത ഓർമ്മക്കായി ലൈബ്രറിയും ഓഡിറ്റോറിയവും സമർപ്പിക്കുന്നത്. 
മൂന്നുമാസക്കാലം നീണ്ടുനില്ക്കുന്ന പുസ്തകചലഞ്ചും, കുട്ടികളിൽനിന്നും അദ്ധ്യാപകരിൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രൊഫ. കെ.പി. തോമസ്, അനീഷ് മാമ്പള്ളിൽ, ഫാ.ബൈജു മനയത്ത്, ഫാ. ജോർജ്ജ് കൗങ്ങുംപിള്ളിൽ, ഫാ. അനിൽ കൊമരിക്കൽ, പാഫ. പ്രേംജി ഐസക്ക്, ഡോ. ടോമി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *