April 23, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോട്ടല്‍ വ്യാപാരികള്‍ 22ന് (വ്യാഴാഴ്ച) കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ് അസോസിയേഷന്‍

0
Img 20180214 Wa0213
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോട്ടല്‍ വ്യാപാരികള്‍ 22ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയിരകണക്കിന് ആളുകള്‍ സ്വയം തൊഴിലെടുക്കുകയും, ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടല്‍ വ്യവസായ മേഖലയെ തകര്‍ക്കുന്ന സമീപനങ്ങളാണ്  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. 


ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുക, യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ അടച്ചു പൂട്ടുക, പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഡി.എല്‍.ഒ ലൈസന്‍സ് പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, മാലിന്യ വിഷയത്തില്‍ ഹോട്ടലുകളെ പ്രതികൂട്ടിലാക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ അന്യായ നടപടികള്‍ അവസാനിപ്പിക്കുക, പാചക വാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധന നിയന്ത്രിക്കുക, ഹോട്ടല്‍ വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുന്നത്. 

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി അബ്ദുറഹിമാന്‍, സെക്രട്ടറി പി.പി അബ്ദുല്‍ഗഫൂര്‍, പി. ആര്‍ ഉണ്ണികൃഷ്ണന്‍, പി മുഹമ്മദ് ഹാജി, നിയാസ് തൈവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *